Wednesday, November 25, 2020

കൗൺസിലർ ബേബി പെരേപ്പാടന് അപൂർവ നേട്ടം

Updated on 17-11-2020 at 9:18 pm

അയർലണ്ടിലെ പ്രഥമ മലയാളി കൗണ്ടി കൗണ്സിലറായ ശ്രീ ബേബി പെരേപ്പാടൻ , ( AILG ) അസോസിയേഷൻ ഓഫ് ഐറിഷ്  ലോക്കൽ ഗവണ്മെന്റ് എന്ന  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സംഘടനാ എക്സിക്യൂട്ടീവ് മെമ്പർ ആയി  മൈനോത്തിൽ വെച്ച് നടത്തപ്പെട്ട ചടങ്ങിൽ ചുമതലയേറ്റെടുത്തു.

ശ്രീ പെരേപ്പാടൻ ജനപ്രതിനിധികളുടെ ഫോറത്തിൽ എത്തുന്ന അയർലണ്ടിലെ പ്രഥമ ഭാരതീയനാണ്.  AILG എന്ന ജനപ്രധിനിധികളുടെ ഫോറത്തിൽ തൊള്ളായിരത്തിൽപരം അംഗങ്ങളുണ്ട്. ഇവരിൽ നിന്നും പതിമൂന്ന് അംഗങ്ങളുള്ള എക്സിക്യൂട്ടീവ് ആണ് ചുമതല ഏറ്റടുത്ത്.

അയർലണ്ടിലെ ഭരണപങ്കാളിത്തമുള്ള ഫിനഗേൽ പാർട്ടിയുടെ 255 അംഗങ്ങളിൽ നിന്നും എക്സിക്യൂട്ടീവിൽ എത്തിച്ചേർന്ന മൂന്ന് പേരിലൊരാളാണ്       ശ്രീ പെരേപ്പാടൻ.  ഈ സുപ്രധാന നേട്ടം കൈവരിച്ച പെരേപ്പാടനെ പാർട്ടി ലീഡറും മുൻ പ്രധാനമന്ത്രിയുമായ ലിയോ വരേദ്ക്കർ അഭിനന്ദിച്ചു.
 ഒപ്പം ഈ നേട്ടത്തിലൂടെ പെരേപ്പാടൻ അയർലണ്ടിലെ മലയാളി സമൂഹത്തിനും ഭാരതീയർക്കും അഭിമാനമായി മാറി.

comments


 

Other news in this section