Wednesday, November 25, 2020

ലോക്കൽ കൗൺസിലുകൾ വീട് നിർമിക്കാൻ തുടങ്ങിയാൽ ചിലവ് പകുതി !!

Updated on 19-11-2020 at 8:35 am


സർക്കാരിന്റെ ഭവന വകുപ്പിന്റെ കണക്കുകൾ പ്രകാരം, ചില പ്രാദേശിക കൗൺസിലുകൾ സ്വകാര്യ ഭവന നിർമ്മാതാക്കൾക്കളിൽ നിന്നും വാങ്ങിയ സാമൂഹിക ഭവനങ്ങളുടെ ചെലവിന്റെ പകുതിയേ വരുന്നുള്ളൂ , കൗൺസിലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പണിയിച്ച ഭവനങ്ങൾക്ക്.പല മേഖലകളിലും, സ്വകാര്യ ഭവന നിർമ്മാതാക്കൾ നിർമ്മിച്ച ഇത്തരം ടേൺ കീ കെട്ടിടങ്ങൾക്ക് വരുന്ന
ശരാശരി ചെലവ് കൗൺസിൽ നേരിട്ട് വികസിപ്പിച്ചെടുത്ത സാമൂഹ്യ ഭവന നിർമ്മാണ യൂണിറ്റുകളുടെ വിലയുടെ ഇരട്ടിയാണ്. കണക്കുകളിൽ, യൂണിറ്റുകളുടെ വലുപ്പത്തെക്കുറിച്ചോ സവിശേഷതയെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ അടങ്ങിയിട്ടില്ല.

ഫിംഗൽ കൗണ്ടി കൗൺസിലിൽ, 2019-ൽ ടേൺകീ acquisition ന്റെ ശരാശരി ചെലവ് €412,000 ആണ്. കൗൺസിൽ നേരിട്ട് കൊടുക്കുന്ന പുതിയ കിട്ടിടങ്ങൾക്ക് €209,300 മാത്രമേ ചെലവ് വന്നുള്ളൂ . ഡബ്ലിൻ സിറ്റി കൗൺസിലിലും സമാനമായ ഒരു വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്, ഇവിടെ ടേൺ‌കീ വാങ്ങുന്നതിനുള്ള ശരാശരി ചെലവ് €382,200 വന്നപ്പോൾ കൗൺസിൽ
നേരിട്ട് നടത്തിയ നിർമ്മാണത്തിന് €181,500 മാത്രമേ വേണ്ടിവന്നുള്ളൂ.

കോർക്ക് സിറ്റി കൗൺസിൽ വാങ്ങിയ യൂണിറ്റുകൾക്ക് ശരാശരി € 306,800 ചെലവ് വന്നപ്പോൾ കൗൺസിൽ
നേരിട്ട് നിർമ്മിച്ചവയ്ക്ക് € 266,300 മാത്രം.എന്നാൽ, ചില പ്രാദേശിക അതോറിറ്റി മേഖലകളായ Donegal, Kildare , കോർക്ക് കൗണ്ടി എന്നിവിടങ്ങളിൽ, ചെലവ് വ്യത്യാസം നാമമാത്രമായിരുന്നു, അതുകൊണ്ട് തന്നെ ആ വ്യത്യാസം സാമ്പത്തികമായി പ്രാധാന്യമർഹിക്കുന്നില്ല.

സാധാരണഗതിയിൽ കൗൺസിലുകൾ അവരുടെ സാമൂഹിക ഭവന ആവശ്യങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും സ്വകാര്യമേഖലയിൽ നിന്ന് ടേൺകീ acquisition ആയിട്ടാണ് വാങ്ങാറ്.വിവിധ വിലനിലവാരങ്ങളിലുള്ള വ്യത്യസ്ത താമസസ്ഥലങ്ങൾ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭവന വകുപ്പ് അറിയിച്ചു. അതേസമയം നിർമ്മാണ രീതി, ഉൾപ്പെട്ടിരിക്കുന്ന പ്രദേശം എന്നിവയ്ക്കനുസരിച്ച് ഡെലിവറി ചെലവ് വളരെ വ്യത്യാസപ്പെട്ടേക്കും.എന്നിരുന്നാലും, Sinn Féin ന്റെ Mr .Ó Broin പറയുന്നത് കൗൺസിൽ തന്നെയാണ് മുന്നിട്ടു നിൽക്കുന്ന ഡെവലപ്പർ എന്നും കൗൺസിലിന്റെ നിർമ്മാണത്തിനാണ് താരതമ്യേന ചെലവ് കുറവും മെച്ചം കൂടുതലുമാണെന്നാണ്.

അതിനാൽ പ്രാദേശിക അതോറിറ്റികൾ നടത്തുന്ന, സാമൂഹികഭവനങ്ങളുടെ
നേരിട്ടുള്ള ഡെലിവെറിയിൽ വർദ്ധനയുണ്ടാക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നിട്ടും എന്തുകൊണ്ടാണ് കൗൺസിലുകൾ നേരിട്ട് നടത്തുന്ന നിർമാണത്തിനുപരിയായി ടേൺകീ കളെ ആശ്രയിക്കുന്നത്?
അത് അനുമതി, ടെൻഡറിങ് എന്നീ വിഷയങ്ങളിൽ സർക്കാരിന്റെ ചുവപ്പുനാടക്കുരുക്കാൽ വരുന്ന കാലതാമസം ഒഴിവാക്കാനാണ് എന്നാണു്
Mr .Ó Broin പറയുന്നത്.പ്രാദേശിക അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ കൂടുതൽ വളരണമെങ്കിൽ, പ്രാദേശിക അധികാരികൾക്ക് ചുമത്തുന്ന അംഗീകാരം, ടെൻഡർ, എന്നിവ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്.

സാൻട്രി സൈറ്റ്:

253 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകളും 850 ൽ അധികം വീടുകളും നിർമ്മിക്കാനുള്ള ഡബ്ലിൻ സിറ്റി കൗൺസിലിന്റെ പദ്ധതി ,
ഡവലപ്പർ Glenveagh Homes -മായുള്ള കരാർ അംഗീകരിക്കാൻ കൗൺസിലർമാർ വിസമ്മതിച്ചതിനെത്തുടർന്ന് അലസിപ്പോയി.

ഈ ഡീൽ പ്രകാരം 853 വീടുകൾ സാൻട്രിയിലെ ഓസ്കാർ ട്രെയ്‌നർ റോഡിൽ നിർമിക്കുമായിരുന്നു, അതിൽ 428 എണ്ണം Glenveagh Homes സ്വകാര്യമായി വിൽക്കുമായിരുന്നതിൽ, 253 എണ്ണം സാമൂഹ്യ ഭവന നിർമ്മാണത്തിനായി കൗൺസിൽ വാങ്ങുമായിരുന്നു. ബാക്കി 172 വീടുകൾ, വരാനിരിക്കുന്ന affordable purchase സ്കീമിൽ യോഗ്യത നേടുന്ന താഴ്ന്ന-ഇടത്തരം വരുമാനമുള്ള തൊഴിലാളികൾക്ക് വിൽക്കാൻ നീക്കി വച്ചതായിരുന്നു.2021 ലെ ബജറ്റിൽ, € 3.3 ബില്യൺ ഭവന പദ്ധതികൾക്കായി സർക്കാർ നീക്കിവച്ചിട്ടുണ്ട്, അതിൽ അടുത്ത വർഷം 12,750 സോഷ്യൽ ഹോമുകൾക്കുള്ള ധനസഹായം ഉൾപ്പെട്ടിട്ടുണ്ട്. 9,500 എണ്ണം നേരിട്ടുള്ള നിർമ്മാണത്തിനു വിട്ടുകൊടുക്കും.മന്ത്രി വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം നിരവധി പ്രാദേശിക കൗൺസിലുകൾ നടത്തിയ നേരിട്ടുള്ള സാമൂഹിക ഭവന നിർമ്മാണത്തിന്റെ ശരാശരി ചെലവ് 2018 നും 2019 നും ഇടയിലാണ്. Dún Laoghaire-ൽ അത് € 239,900 നിന്ന് € 201,700 ആയി കുറഞ്ഞു.ലിമെറിക്കിൽ അത് € 212,500 നിന്ന് € 209,100 ആയി കുറഞ്ഞു.

വരും കാലങ്ങളിൽ ജനങ്ങൾക്കു ഉപകാരപ്രദമാകും വിധം ലോക്കൽ കൗൺസിലുകൾ കൂടുതൽ വീടുകൾ നിർമിക്കുമെന്ന് നമ്മൾക്ക് പ്രതീക്ഷികാം .

comments