Wednesday, November 25, 2020

നസ്രിയക്ക് തെലുങ്കില്‍ അരങ്ങേറ്റം: ടൈറ്റിൽ വീഡിയോ പുറത്ത്

Updated on 22-11-2020 at 5:56 am

മലയാളിയുടെ മനം കവർന്ന താരം നസ്രിയ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു. അന്‍ടെ സുന്ദരനികി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാനിയാണ് നായകന്‍.

വിഡിയോ കാണാം

അന്‍ടെ സുന്ദരനികിയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 2021ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. നാനിയുടെ 28ാമത്തെ ചിത്രമായ അന്‍ടെ സുന്ദരനികി. വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവീന്‍ യേര്‍നേനിയും രവിശങ്കര്‍ വൈയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ സംഗീത സംവിധാനം വിവേക് സാഗറാണ്. ഛായാഗ്രാഹകന്‍ നികേത് ബൊമ്മിയാണ്. രവിതേജ ഗിരിജാലയാണ് എഡിറ്റിംഗ്.

മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. മുമ്പ് തമിഴില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കില്‍ ചുവടു വെക്കുന്നത്.

comments


 

Other news in this section