Wednesday, January 20, 2021

വായുമലിനീകരണം തടയാനായി സ്കൂളുകളിൽ ‘No idling’ സോണുകൾ വരുന്നു.

Updated on 24-11-2020 at 11:36 pm


വാഹനങ്ങൾ വമിപ്പിക്കുന്ന പുക വായുമലിനീകരണത്തിന്റെ ഒരു പ്രധാനകാരണമാണ്. വാഹനപ്പുകയിലെ വിഷാംശം ഏറ്റവും ഹാനികരമായി ബാധിക്കുന്നത് മുതിർന്നവരെക്കാൾ കുട്ടികളെയാണ്.കാർബൺ മോണോക്സൈഡ്, സൾഫർ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, പോളിസൈക്ളിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ തുടങ്ങിയ രാസ വസ്തുക്കൾ നിറഞ്ഞതാണ് വാഹന പുക.
ഇന്ന് മുതിർന്നവരെക്കാൾ കുട്ടികൾ , വിശിഷ്യാ സ്കൂൾ വിദ്യാർത്ഥികൾ വാഹന പുക സൃഷ്ടിക്കുന്ന വായു മലിനീകരണത്തെ കുറിച്ച് ബോധവാന്മാരാണ്.

സ്കൂളിൽ കുട്ടികളെ കൊണ്ടുവിടുമ്പോഴും കൂട്ടാൻ വരുമ്പോഴും കാറുകൾ സ്കൂളിനുമുന്നിൽ എഞ്ചിൻ ഓഫ് ആക്കാതെ നിർത്തുമ്പോൾ അവയിൽ നിന്നു വമിക്കുന്ന പുക വായുമലിനീകരണത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നാണെന്ന് സ്കൂൾ കുട്ടികൾ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് വരുന്ന ആഴ്ചയിൽ അവർ തങ്ങളുടെ വിദ്യാലയത്തിനു സമീപത്ത് സംഘടിപ്പിക്കുന്ന ” no idiling zone” കാമ്പെയ്ൻ.
വണ്ടി ഓഫ് ചെയ്യാതെ നിർത്തിയിടുന്നതിനെയാണ് idiling എന്ന് പറയുന്നത്.

നഗരങ്ങളിലുള്ള സ്കൂളുകൾക്ക് വെളിയിലുള്ള വായുവിൽ ട്രാഫിക് മലിനീകരണത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉയർന്ന അളവിലുള്ള നൈട്രജൻ ഓക്സൈഡുകൾ തങ്ങിനിൽക്കുന്നുണ്ട്. കോവിഡ് -19 നെ നേരിടാൻ ചില പ്രാദേശിക അധികാരികൾ പെൻസിൽ ബൊല്ലാർഡുകൾ(ഒരുതരം ബാരിക്കേഡ്) ഉപയോഗിച്ച് പ്രത്യേക “സ്‌കൂൾ സോണുകൾ” കൊണ്ടുവന്ന സമയത്താണ് ഈ പ്രചാരണം നടക്കുന്നത്. രക്ഷിതാക്കളുടെ കാറുകൾ സ്കൂളിനു സമീപം നിർത്താൻ അനുവദിച്ചാൽ കുട്ടികളുടെ സഞ്ചാരത്തെ
അത് ബാധിക്കും. അതുകൊണ്ട് കുട്ടികളുടെ സഞ്ചാരത്തെ ഹനിക്കാതെ സാമൂഹിക അകലം സൃഷ്ടിക്കാനാണ് പ്രാദേശിക അധികാരികളുടെ ഈ നീക്കം.

ഡബ്ലിൻ സിറ്റി കൗൺസിലിൽ മാത്രം 80 ൽ അധികം സ്കൂളുകൾ ഇത്തരം മേഖലകൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പ്രാദേശിക അതോറിറ്റിയുമായി ചർച്ച നടത്തുന്നുണ്ട്.അയർലണ്ടിലുടനീളമുള്ള പ്രൈമറി, സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾ ഈ ആഴ്ച Clean Air Week ന്റെ ഭാഗമായി “No Idiling” കാമ്പെയ്ൻ സംഘടിപ്പിക്കും.

ഓടുന്ന കാറിനെക്കാൾ എൻജിൻ ഓഫ് ആക്കാതെ നിർത്തിയിട്ട കാറിൽ നിന്നാണ്‌ കൂടുതൽ ഹാനികരമായ പ്രസരണം ( emission) ഉണ്ടാകുക. കാർ ഓടുമ്പോൾ എൻജിൻ വേഗത്തിൽ ചൂടാകുന്നതിന്റെ ഫലമായി രാസത്വരകങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുന്നതിനാൽ പ്രസരണം കുറയുന്നു. എല്ലാവരും കരുതുന്നത് പോലെ
കാർ കുറെ നേരം നിർത്തിയിട്ടുകഴിഞ്ഞാൽ പിന്നീട് എൻജിൻ ചൂടാക്കാൻ വേണ്ടി കാർ കുറെ നേരം സ്റ്റാർട്ടാക്കി നിർത്തേണ്ടതില്ല.

Clean Air Week കാമ്പെയ്ൻ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ,സ്കൂൾ ഗെയ്റ്റുകൾക്ക് ചുറ്റുമുള്ള വായുവിലെ വർദ്ധിച്ച അളവിലുള്ള നൈട്രജൻ ഓക്സൈഡുകളുടെ സാന്നിധ്യം പ്രമേയമാകുന്നു

2019-2020 അധ്യയന വർഷത്തിൽ, 60ൽ അധികം സ്കൂളുകളിലെ കുട്ടികൾ തങ്ങളുടെ സ്കൂൾ മൈതാനങ്ങളിൽ ഒത്തുകൂടുകയും അവിടെയുള്ള മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലെ നൈട്രജൻ ഓക്സൈഡ് അളക്കുന്ന ഒരു കാമ്പെയ്‌നിൽ പങ്കെടുക്കുകയും ചെയ്തു.

അവർ കണ്ടെത്തിയ അളവുകളിലെ നൈട്രജൻ ഓക്സൈഡ് സാന്നിധ്യം,
ലോകാരോഗ്യ സംഘടനയും യൂറോപ്യൻ യൂണിയനും നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെയാണ്, എങ്കിലും നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്ന സ്കൂളുകളിലെ നൈട്രജൻ ഓക്സൈഡ് സാന്നിദ്ധ്യം ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്ളതിനേക്കാൾ ഉയർന്ന തോതിലാണു.

മുതിർന്നവരേക്കാൾ വായു മലിനീകരണത്തിന് ഇരയാകാൻ സാദ്ധ്യത കുട്ടികളാണ്. അവരുടെ വലിപ്പക്കുറവ്, അവരുടെ വളർന്നുവരുന്ന ശാരീരിക വ്യവസ്ഥകൾ, കാറുകളിൽ നിന്നുള്ള പുകയോടുള്ള സാമീപ്യം എന്നിവയാണു കാരണങ്ങൾ. ബഗ്ഗികളിൽ കൊണ്ടുപോകുന്ന ചെറിയ കുട്ടികൾക്കും ഇത് ബാധകമാണ്.അഞ്ച് ഐറിഷ് കുട്ടികളിൽ ഒരാൾക്ക് അവരുടെ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ആസ്ത്മ അനുഭവപ്പെട്ടിരിക്കും, ഇത് വായുവിന്റെ ഗുണനിലവാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

Clean Air Week ന്റെ സമയത്ത്, സ്കൂളുകൾക്ക് https://greenschoolsireland.org വെബ് സൈറ്റിൽ നിന്നും “no idling” ടൂൾകിറ്റും
quality resource ഉം ഡൌൺലോഡ് ചെയ്യാവുന്നതാണ്.

comments