Wednesday, January 20, 2021

ഇന്നാണ്, ജാക്വിലിൻ മെമ്മോറിയൽ മ്യൂസിക് മത്സരത്തിന്റെ എൻട്രികൾ അയക്കേണ്ട അവസാന തീയതി

Updated on 30-11-2020 at 3:32 am

അയർലൻഡ് ‘കിൽക്കനി’ മലയാളി കമ്മ്യൂണിറ്റിയിലെ, സജീവസാന്നിധ്യവും, അയർലൻഡിലെ അറിയപ്പെടുന്നാ കലാകാരിയുമായിരുന്നാ ശ്രീമതി. ജാക്വിലിൻ ബിജുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടാ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ മ്യൂസിക്കൽ കോമ്പറ്റീഷന്റെ ‘എൻട്രികൾ’ ഇന്നത്തോടെ അവസാനിക്കുന്നു.

അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിൽപ്പരം നവഗായകർ,
മാറ്റുരക്കുന്ന ഈ മത്സരത്തിൽ വിധികർത്താക്കളായി എത്തുന്നത്, സുപ്രസിദ്ധ ഗായകരായ ശ്രീ. വിധു പ്രതാപ്, ശ്രീമതി. മൃദുല വാര്യർ, ഐഡിയ സ്റ്റാർ സിംഗർ വിജയി ശ്രീ. ജിൻസ് ഗോപിനാഥ് എന്നിവരാണ്.

ഈ സംഗീത മത്സരത്തിൽ, വിജയികൾ ആകുന്നവർക്ക്, ഒന്നാം സമ്മാനമായി 251 യൂറോയും, ട്രോഫിയും, രണ്ടാം സമ്മാനമായി 151 യൂറോയും, ട്രോഫിയും, കൂടാതെ ഫേസ്‍ബുക്ക് ലൈക്കുകളുടെ അടിസ്ഥാനത്തിൽ ‘പോപ്പുലർ സിംഗറെ’ യും തിരഞ്ഞെടുക്കുന്നു. അയർലൻഡിലെ വളർന്ന് വരുന്ന നാളത്തെ പ്രതിഭകൾ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞാ വിജയാശംസകൾ.

For more details please contact committee members
Jomy Jose – 0892168562
Anil Joseph Ramapuram – 0899536360
Syam Shanmughan – 0874213209

comments


 

Other news in this section