Wednesday, January 20, 2021

IRP പുതുക്കാൻ ഇനി പാസ്പോർട്ട് അയയ്‌ക്കേണ്ടതില്ല.

Updated on 02-12-2020 at 10:55 am

വിദേശ പൗരന്മാർ അയർലണ്ടിൽ താമസിക്കുന്നതിനുള്ള Irish Residency Permit (IRP) പുതുക്കുന്നതിന് ഇനി മുതൽ ഒറിജിനൽ പാസ്പോർട്ട്  അയയ്‌ക്കേണ്ടതില്ല.

കോവിഡ് നിയന്ത്രണങ്ങൾ മൂലം IRP പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനിൽ കൂടിയാണ് ആദ്യം സമർപ്പിക്കേണ്ടത്. അതെ തുടർന്ന് ഒറിജിനൽ പാസ്സ്പോർട്ടും ഉൾപ്പെടെയാണ് അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നത്. പക്ഷെ ആയിരകണക്കിന് പാസ്സ്പോർട്ടുകൾ ലഭിച്ചതിൽ പല പാസ്സ്പോർട്ടുകളും ഇമ്മിഗ്രേഷൻ ബ്യുറോയിൽ നഷ്ടപ്പെട്ടതായി ഉയർന്ന പരാതികൾ റോസ് മലയാളം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

പാസ്പോർട്ട് നഷ്ടമാവുന്നതും തിരികെ കിട്ടാൻ ആഴ്ചകളോളം ഉള്ള കാലതാമസവുമൊക്കെ പലരെയും ബുദ്ധിമുട്ടിലാക്കുകയും ഐറിഷ് മാധ്യമങ്ങളിൽ ഉൾപ്പെടെ ഈ വിഷയം വർത്തയാവുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് അപേക്ഷകളിൽ തീരുമാനം എടുക്കുന്നതിൽ കാലതാമസം കുറഞ്ഞിരുന്നു.

ഇനി മുതൽ ഓൺലൈൻ അപേക്ഷയോടൊപ്പം പാസ്സ്പോർട്ടിന്റെ കോപ്പിയും അപ്‌ലോഡ് ചെയ്യേണ്ടതായി വരും.ഒപ്പം അയർലണ്ടിൽ തുടരാനുള്ള അനുവാദം IRP കാർഡിന്റെ അടിസ്ഥാനത്തിൽ മാത്രം  ആവും. പാസ്സ്പോർട്ടിൽ തീയതി സ്റ്റാമ്പ് ചെയ്യില്ല.
ഇത് ഡബ്ലിൻ Burgh  Quay GNIB ഓഫീസിലും പ്രാദേശിക ഗാർഡ സ്റ്റേഷനുകളിൽ നൽകുന്ന അപേക്ഷകൾക്കും ബാധകമാണ്.

തുടർന്നും ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ നേരിട്ട് ഡബ്ലിൻ ഓഫീസിൽ അപ്പോയിന്റ്മെന്റ് എടുത്ത് അപേക്ഷകൾ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്  http://www.inis.gov.ie/en/INIS/Pages/updates-announcements

comments


 

Other news in this section