ഇന്‍സ്റ്റന്റ് മെസേജിങ് മേഖലയിലെ അതികായരായ വാട്സാപ്പിന് കനത്ത വെല്ലുവിളിയുമായി സിഗ്നല്‍ ആപ്പ്. ഫെബ്രുവരി 8 മുതല്‍ പ്രൈവസി പോളിസികളില്‍ മാറ്റം വരുത്താനും, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉടമസ്ഥരായ ഫേസ്ബുക്കിന് കൈമാറാനും വാട്സാപ്പ് തീരുമാനിച്ചതിനെത്തുടര്ന്നുണ്ടായ കല്ലുകടികള്‍ വാട്സാപ്പിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ടെക് ലോകം. എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ട് ‘Use signal’ എന്ന് ലോക കോടീശ്വരനായ ടെസ്ലയുടെ സിഇഒ ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ ആപ്പിള്‍ സ്റ്റോറില്‍ നിന്നും, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ലക്ഷക്കണക്കിനാളുകളാണ് സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ എല്ലാ സ്വകാര്യ വിവരങ്ങളിലും വാട്സാപ്പ് കൈകടത്തുമെന്നിരിക്കെ, കോണ്ടാക്ട് വിവരങ്ങള്‍ മാത്രമേ സിഗ്നലിന് ആവശ്യമുള്ളൂ എന്നതും ആപ്പിനെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
2014-ല്‍ അമേരിക്കയിലെ സിഗ്നല്‍ ഫൗണ്ടേഷന്, സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നിവര്‍ ചേര്‍ന്നാണ് സിഗ്നല്‍ ആപ്പിന് രൂപം നല്‍കുന്നത്. ഓപ്പണ്‍ സോഴ്സ് സാങ്കേതിക വിദ്യയാണ് ആപ്പ് ഉപയോഗിക്കുന്നത്. വാട്സാപ്പിന്റെ പല പുത്തന്‍ ഫീച്ചറുകളും കാലങ്ങള്‍ക്ക് മുമ്പേ തന്നെ സിഗ്നല്‍ അവതരിപ്പിച്ചിട്ടുണ്ട്. സിഗ്നല്‍ ആപ്പിന്റെ പ്രധാന ഗുണഗണങ്ങള്‍ ചുവടെ:
ഇവയ്ക്ക് പുറമെ വാട്സാപ്പ് നല്കുന്ന reader receipt, dark mode സംവിധാനങ്ങളെല്ലാം തന്നെ സിഗ്നലിലുമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും, ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നും സിഗ്നല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.